പുന്നയൂർക്കുളം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ പുന്നയൂരിൽ കടുത്ത നിയന്ത്രണം ചാവക്കാട് ഗുരുവായൂർ ഭാഗിക നിയന്ത്രണം

ചാവക്കാട് : പുന്നയൂർക്കുളം പഞ്ചായത്ത് ട്രിപ്പിൾ ലോക്‌കഡൗൺ പട്ടികയിൽ. ഇന്നത്തെ കോവിഡ് ടി പി ആർ 18.79 ൽ എത്തിയതോടെയാണ് പുന്നയൂർക്കുളം പഞ്ചായത്ത് മൂപ്പൂട്ടിലായത്.

തൊട്ടടുത്ത പ്രദേശമായ പുന്നയൂർ പഞ്ചായത്തിൽ 13.87 ആണ് ടി പി ആർ. കടുത്ത നിയന്ത്രണങ്ങളുള്ള സി പട്ടികയിലാണ് പഞ്ചായത്ത് ഉൾപ്പെടുക.
ചാവക്കാട് ഗുരുവായൂർ നഗരസഭകളിൽ ടി പി ആർ ആറിന് മുകളിലും പന്ത്രണ്ടിന് താഴെയുമാണ്. ഭാഗിക നിയന്ത്രണങ്ങളുള്ള ബി പട്ടികയിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടും.
ഗുരുവായൂർ 11.21 ഉം ചാവക്കാട് 9.09 ഉം ആണ് കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി റേറ്റ്.

Comments are closed.