mehandi new

രണ്ടു ദിവസം പഴക്കമുള്ള യുവാവിന്റെ ജഡം വീടിനുള്ളിൽ നിന്നും കണ്ടെത്തി

fairy tale

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈൻ്റെ മകൻ ആഷിഫ് ( 37 )നെയാണ് സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു ദിവസമായി ആഷിഫ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. രണ്ട് ദിവസമായി ഫോൺ ചെയ്‌തിട്ട് എടുക്കാതെ വന്നപ്പോൾ മാതാവ് ബുധനാഴ്ച ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയതിനാൽ ജനൽ കമ്പി പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധവുമുണ്ടായിരുന്നു. ആഷിഫ് വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വർഷം മുമ്പ് വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു.

Macare health second

Comments are closed.