mehandi new

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ദ്വിദിന വാഹനപ്രചരണ ജാഥക്ക് തുടക്കമായി

fairy tale

ചേറ്റുവ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനപ്രചരണ ജാഥ തൃശൂർ എം.പി ടി.എൻ പ്രതാപൻ ജാഥാ ക്യാപ്റ്റൻ സി.എ ഗോപപ്രതാപന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ എം.ഇ.എസ്‌ സെന്ററിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിന് ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റ് യു.കെ പീതാംബരൻ അധ്യക്ഷത വഹിച്ചു.

planet fashion

ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്, കെ.ഡി വീരമണി, നേതാക്കളായ ഇർഷാദ് ചേറ്റുവ, അരവിന്ദൻ പല്ലത്ത്‌, ശശി വാറണാട്ട്, പി കെ രാജേഷ് ബാബു, ഷാഹുൽ ഹമീദ്, ബീന രവിശങ്കർ, എച്ച്.എം നൗഫൽ, മൊയ്‌ദീൻഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ, സി.എ ഗോപാലകൃഷ്ണൻ, നൗഷാദ് കൊട്ടിലിങ്ങൽ, അക്ബർ ചേറ്റുവ, സുനിൽ നെടുമാട്ടുമ്മൽ, പി.എ നാസർ, നളിനാക്ഷൻ ഇരട്ടപ്പുഴ, ബൈജു തെക്കൻ എന്നിവർ പ്രസംഗിച്ചു.

ഡിസംബർ 29 ന് ഏങ്ങണ്ടിയൂർ, ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലൂടെയും, 30ന് ചാവക്കാട്, ഗുരുവായൂർ മുനിസിപ്പൽ മേഖലകളിലൂടെയുമാണ് വാഹനപ്രചരണ ജാഥ കടന്നുപോവുന്നത്. ഡിസംബർ 30ന് വൈകീട്ട് ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടക്കുന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്യും.

Ma care dec ad

Comments are closed.