mehandi new

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെ

fairy tale

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. 

planet fashion

പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്‌ലാഹ് ബോട്ട് സാഗർ യുവരാജ് കപ്പലുമായാണ് കൂട്ടിയിടിച്ചത്. ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു കടലിൽ താഴ്ന്നുപോയി. ബോട്ടിലുണ്ടായിരുന്ന നാലുപേരെ കപ്പലിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി.

Comments are closed.