നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ട്രാൻസ്‌ഫോർമറിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്. ദേശീയപാത 66 അയിനിപ്പുള്ളി സെന്ററിൽ കുടുംബം യാത്ര ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. അണ്ടത്തോട് സ്വദേശി പാടത്തകായിൽ നിമിത (28), മകൾ ഇശൽ ഫാത്തിമ (5) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെയാണ് അപകടം.
കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കെറ്റവരെ
ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

Comments are closed.