വടക്കേകാട് പഞ്ചായത്തിനെ ഇളക്കി മറിച്ച് കെ എൻ എ കാദറിന്റെ സ്ഥാനാർഥി പര്യടനം

ചാവക്കാട് : വടക്കേകാട് പഞ്ചായത്തിൽ യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം ആവേശമായി. രാവിലെ 9 ന് അഞ്ഞൂർ സെന്ററിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്ത പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആവേശ്വാജ്ജലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

വിദ്യാർത്ഥികളെയും യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും വായോധികരെയും എല്ലാം നേരിട്ട് കണ്ട് സംവദിച്ചും കുശലങ്ങൾ ചോദിച്ചും വോട്ടഭ്യർത്ഥിച്ചും കൊണ്ടായിരുന്നു പര്യടനം.
ഉദ്‌ഘാടന ചടങ്ങിൽ വടക്കേക്കാട് യൂ ഡി എഫ് ചെയർമാൻ എൻ എം കെ നബീൽ അധ്യക്ഷനായിരുന്നു. വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് ഫസലുൽ അലി, ജാഫർ സാദിഖ്, ബേബി മാലിക്, അജയ്കുമാർ, കെ കെ ഷക്കീർ, പി എ ശാഹുൽ ഹമീദ്, മന്നലാംകുന്ന് മുഹമ്മദുണ്ണി, ഉസ്മാൻ ചോലയിൽ, ഫൈസൽ തഹാനി, നൗഷാദ് തെരുവത്ത്
കെ കെ ഹംസക്കുട്ടി, സി വി സുരേന്ദ്രൻ,
ശ്രീധരൻ മക്കാലിക്കൽ, ഗിരീഷ്, ഐ പി അഷറഫ്, അലിഗർ എന്നിവർ സംബന്ധിച്ചു.

Comments are closed.