mehandi new

സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം

fairy tale

ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ, ഷാഹിദ പേള തുടങ്ങിയവർ പ്ലകാർഡ് ഉയർത്തിയാണ് കൗൺസിൽയോഗത്തിൽ പ്രതിഷേധിച്ചത്.

planet fashion

കേരളത്തിൽ സംസ്ഥാനസർക്കാർ നടത്തുന്നത് നികുതി ഭീകരതയാണെന്നും സർക്കാർ തദേശ ഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കുയാണെന്നും പെർമിറ്റ് ഫീസ് വലിയതോതിൽ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് വീട് പണിയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും നഗരസഭ കൗൺസിൽ അജണ്ടയിലെ നികുതി വർദ്ധന ചർച്ചയിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ വി സത്താർ പറഞ്ഞു.

Macare 25 mar

Comments are closed.