mehandi new

മടങ്ങിവന്ന പ്രവാസികൾക്കു നിബന്ധനകളില്ലാതെ പെൻഷൻ ഏർപ്പെടുത്തണം – പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം നാളെ

fairy tale

planet fashion

ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം നാളെ ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി. ചന്ദ്രന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. മടങ്ങിവന്ന പ്രവാസികൾക്കു നിബന്ധനകളില്ലാതെ പെൻഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. രാഷ്ട്രീയം നോക്കാതെ പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കുന്ന സംഘടനയാണ് പ്രവാസി ഫെഡറേഷനെന്നു അഭിലാഷ് പറഞ്ഞു.

നാളെ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. സുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. ടി. ടൈസന്‍ എം. എല്‍. എ. മുഖ്യാതിഥിയാവും. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളെ പരിപാടിയില്‍ ആദരിക്കും. പ്രവാസിക്ഷേമപദ്ധതികളെ കുറിച്ച് നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സംസാരിക്കും.

എ. എം. സതീന്ദ്രന്‍, എ. എ. ശിവദാസന്‍, കെ. വി. അലിക്കുട്ടി, പി. എം.തൈമൂര്‍ എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Pharmacy wanted Chavakkad

Comments are closed.