ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം – ഗുരുവായൂരിലെ അനധികൃത ലോഡ്ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം നടന്നുവരികയാണ്. ക്ഷേത്ര നഗരിയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയകൾക്ക് താവളമൊരുക്കിക്കൊടുക്കുന്ന അനധികൃത ലോഡ്ജ് നടത്തിപ്പ്കാർക്കെതിരെ കർശന നടപടി എടുക്കാൻ നഗരസഭാ അധികാരികളും പോലീസും തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രെസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ. കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ, നിയോജകമണ്ഡലം സെക്രെട്ടറി വി. എസ്. നവനീത്, നേതാക്കളായ സ്റ്റാൻജോ സ്റ്റാൻലി, പി. ആർ. പ്രകാശൻ, മനീഷ് നീലിമന എന്നിവർ സംസാരിച്ചു.
Comments are closed.