mehandi new

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

fairy tale

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജുമേര ബീച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും മുൻ എം എൽ എയുമായ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ സമസ്ത മേഖലകളിൽ നിന്നും നൂറ് കണക്കിന് പേർ ചടങ്ങിന് സാക്ഷിയാകാനെത്തി. 

planet fashion

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി പി. ശാഹു പൊന്നാടയണിയിച്ച് വി.കെ. കുഞ്ഞാലുവിനെ ആദരിച്ചു. തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും അദ്ധേഹത്തെ പൊന്നാടയണിയിച്ചു. ഷെൽട്ടർ രക്ഷാധികാരി സി. ബി. അബ്ദുൾ ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു.   

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി. മുസ്താഖലി,  പി.എ. ഷാഹുൽ ഹമീദ്, കെ.വി. അശ്റഫ് മാധ്യമപ്രവർത്തകൻ കെ. സി.ശിവദാസ്,  ഷെൽട്ടർ വൈസ് പ്രസിഡൻ്റ് കെ എം എസ് ലത്തീഫ്, ഷെൽട്ടർ ഉപദേശക സമിതി വൈസ്ചെയർമാൻ പി.കെ. ബക്കർ,  ഹജ്ജ് കൂട്ടായ്മ പ്രതിനിധികളായ സിദീഖ്, സൈനുദ്ദീൻ, എ.കെ.രത്ന സാമി,  കെ.എം. മുഹമ്മദുണ്ണി, സി. ഷക്കീർ തുടങ്ങിയവർ സംസാരിച്ചു. വി.കെ. കുഞ്ഞാലു അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു. 

വി.കെ. ഉസ്മാൻ, അലി ചിന്നക്കൽ, കെ.ഐ. നൂറുദ്ദീൻ, പി. എസ്. മുഹമ്മദ്, കെ.എം. ഹുസൈൻ, ശിഹാബ് പണിക്ക വീട്ടിൽ, സുഹറ ശംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ. ബഷീർ സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.