mehandi new

ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്

fairy tale

തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ എൻ കെ ഉദ്ഘാടനം ചെയ്തു.

planet fashion

33 അടി ഉയരം 10.4 അടി വീതിയിൽ മഹാത്മാ ഗാന്ധിയുടെ ഏറ്റവും ഉയരം കൂടിയ ചിത്രം 6 മണിക്കൂർ 55 മിനിറ്റ് സമയം കൊണ്ട് വരച്ചു തീർത്താണ് സുനേന മെമ്പർ കൂടിയായ സന യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയത്.

ചടങ്ങിൽ സുനേന പ്രസിഡന്റ്‌ അനസ് സ്വാഗതം പറഞ്ഞു. ക്ലബ്‌ രക്ഷധികാരി ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ, ഒന്നാം വാർഡ് കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ, ക്ലബ്‌ സെക്രട്ടറി ഷഹാസ് എന്നിവർ ആശംസകൾ നേർന്നു.

Pharmacy wanted Chavakkad

Comments are closed.