mehandi new

വടക്കേകാട് യൂത്ത് ഫോഴ്‌സ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

വടക്കേകാട് : ആയുർ കെയർ ആയുർവേദ സെന്ററും യൂത്ത് ഫോഴ്‌സ് ഫുട്ബോൾ വെറ്ററൻസ് ടീം വടക്കേകാടും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് ഫസലുൽ അലി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ ഷിജില, അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
യൂത്ത് ഫോഴ്‌സ് സ്‌പോർട്‌സ്‌ പാർക്കിൽ വെച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ ചിഞ്ചു വി ഷംജി, ഡോക്ടർ ആയിഷ എന്നിവർ ആയുർവേദ ചികിത്സ, ജീവിത രീതി എന്നിവയെ കുറിച്ച് സംസാരിച്ചു. തുടർന്ന് വൈദ്യ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു.

planet fashion

യൂത്ത് ഫോഴ്‌സ് ഫുട്ബോൾ വെറ്ററൻസ് ടീം മെമ്പർമാരായ യൂനസ്, ഫൈസൽ മാസി, ഫബി പെരുമ്പറമ്പത്, ഹുസൈൻ ഷാ കല്ലൂർ, ഷെരീഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Unani banner ad

Comments are closed.