mehandi new

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

fairy tale

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു കൊണ്ടുവരാൻ നാട്ടിലെ പത്രപ്രവർത്തകർ തന്നാൽ ആകുന്നത് ചെയ്യണമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പൊന്നാനി കളരിയിലെ പഴയതും പുതിയതുമായ എഴുത്തുകാരുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രസ് ഫോറം പൊലിക എന്ന പേരിൽ ഓണം സപ്ലിമെൻറ് പുറത്തിറക്കിയത്. ആലങ്കോട് കലാനികുഞ്ജം കലാസാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസ്സ് ഫോറം പ്രസിഡന്റ് രമേശ് അമ്പാരത്ത് അധ്യക്ഷനായി. പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ജോ. സെക്രട്ടറി വി.പി പ്രത്യുഷ്, പ്രേംദാസ് നിറം തുടങ്ങിയവർ പങ്കെടുത്തു.

planet fashion

ചിത്രം: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് കവി ആലങ്കോട് പ്രകാശനം ചെയ്യുന്നു

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Ma care dec ad

Comments are closed.