mehandi new

വർണ്ണചിത്ര ഇഫ്താർ സംഗമം

fairy tale

planet fashion

വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി എന്നിവർ മുഖ്യാതികളായി. മാനവ സൗഹാർദ്ദത്തിന് വെളിച്ചം വീശുന്ന ഇത് പോലുള്ള സംഗമങ്ങൾ വരും തലമുറക്ക് പകർന്ന് നൽകുന്ന ഐക്യത്തിന്റെ സന്ദേശം വലുതാണെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

വർണ്ണചിത്ര പ്രസിഡന്റ് സിജോ, വാർഡ് മെമ്പർ റഷീദ്, മനോജ് ബോധിധർമ്മ, ജംഷീർ, രാഹുൽ, ഷക്കീർ എ.കെ.എൽ, ജിഷാർ, സലിം മാസ്സി, തുടങ്ങിയ രാഷ്ട്രീയസാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഷാഹിദ് കല്ലൂർ, ഹസ്സൻ വടക്കേക്കാട്, ഷംസാദ്, നസിം, ശ്രീജിത്ത് എന്നിവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി.

Ma care dec ad

Comments are closed.