mehandi new

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിനായി വർണക്കൂടാരം ഒരുങ്ങുന്നു

fairy tale

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ  പ്രീപ്രൈമറി വിഭാഗത്തിനായി പ്രവർത്തന ഇടങ്ങളോടു കൂടിയ ‘വർണക്കൂടാരം’ പദ്ധതിയുടെ  നിർമാണോദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് (അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൌൺസിലർ പി കെ രാധാകൃഷ്ണൻ, പി. എസ് ഷൈജു (ബി പി സി ബി ആർ സി ചാവക്കാട് ), എൻ ഷഹീർ (പി ടി എ പ്രിസിഡന്റ് ), പി കെ. റംല ടീച്ചർ (ഹെഡ്മിസ്ട്രസ്സ് ), എം കെ. സലീം, ബി ആർ സി കോർഡിനേറ്റർ എ ആർ ഇന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

planet fashion

സർവശിക്ഷ അഭിയാൻ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം.

Ma care dec ad

Comments are closed.