mehandi new

അയ്യപ്പ ഭജന സംഘത്തിന്റെ വിളക്ക് – അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം

fairy tale

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ലക്ഷദീപം ജ്വലിച്ചു. അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള  15-ാം വിളക്ക് ദിവസമായ തിങ്കൾ  സായാഹ്നത്തിലാണ്  ഗുരുവായൂർ ക്ഷേത്രവും ക്ഷേത്രപരിസര നടപന്തലിലുമായി ചിരാതും നിലവിളക്കുകളും നിരത്താൻ ആരംഭിച്ചത് രാത്രിയോടെ ദീപങ്ങൾ ജ്വലിച്ചു. ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റേതായിരുന്നു വിളക്കാഘോഷം. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി കൊമ്പന്മാരായ ദാമോദർദാസും, രവീകൃഷ്ണനും പറ്റാനകളായി. കാഴ്ച്ചശീവേലിയ്ക്ക് ഗുരുവായൂർ ശശി മാരാരും, സംഘവും ഒരുക്കിയ മേളപ്രമാണം വിളക്കാഘോഷത്തിന് പകിട്ടേകി.  ക്ഷേത്രത്തിനകത്ത് നിറമാല, സന്ധ്യയ്ക്ക് തായമ്പക, രാത്രി പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ഇടയ്ക്കാ നാദസ്വരത്തോടെ വിളക്കെഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. 

planet fashion

അയ്യപ്പ ഭജനസംഘത്തിന്റെ ലക്ഷദീപം വിളക്കാഘോഷത്തിന് സംഘം ഭാരവാഹികളായ പാനൂർ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, രാമകൃഷ്ണൻ ഇളയത്, എം പി. ശങ്കര നാരായണൻ, ദിനേഷ് കോഴിക്കുളങ്ങര, മോഹനചിത്ര എന്നിവർ നേതൃത്വം നൽകി. ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 16-ാം ദിവസമായ ചൊവ്വാഴ്ച നാണു എഴുത്തച്ഛൻ ആന്റ് സൺസിന്റെ വിളക്കാഘോഷം നടക്കും.

Jan oushadi muthuvatur

Comments are closed.