mehandi new

പോളിംഗ് ശതമാനം കുറഞ്ഞു – തൃശൂരിൽ 72.21 % ഏറ്റവും കുറവ് പോളിംഗ് ഗുരുവായൂരും തൃശൂരും

fairy tale

ചാവക്കാട് : തൃശൂരിൽ 72.78 % പോളിംഗ് അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 2019 ൽ 82.5 ശതമാനം പോളിംഗ് നടന്നിരുന്നു. തൃശൂരിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ നിയമസഭ മണ്ഡലത്തിലും (70.36) തൃശൂർ നിയമസഭ മണ്ഡലത്തിലും (69.67). കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകൾ. തൃശൂർ പാർലമെന്ററി മണ്ഡലത്തിൽ 565698 സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിൽ 69012 പുരുഷൻമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോൾ 83827 സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി. തൃശൂരിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് പുതുക്കാട് 76.33 ശതമാനം.

planet fashion

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ 20 മണ്ഡലങ്ങളിലായി 77.84 ശതമാനം പോളിംഗ് അടയാളപ്പെടുത്തിയപ്പോൾ ഇത്തവണ 72.21 ശതമാനമാണ് പോളിംഗ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.6% പോളിംഗ് നടന്നിരുന്നു. കനത്ത ചൂടും പോളിംഗിനെ ബാധിച്ചിട്ടുണ്ട്.

1. തിരുവനന്തപുരം-66.43

2. ആറ്റിങ്ങല്‍-69.40

3. കൊല്ലം-67.92

4. പത്തനംതിട്ട-63.35

5. മാവേലിക്കര-65.88

6. ആലപ്പുഴ-74.37

7. കോട്ടയം-65.59

8. ഇടുക്കി-66.39

9. എറണാകുളം-68.10

10. ചാലക്കുടി-71.68

11. തൃശൂര്‍-72.21

12. പാലക്കാട്-72.68

13. ആലത്തൂര്‍-72.66

14. പൊന്നാനി-67.93

15. മലപ്പുറം-71.68

16. കോഴിക്കോട്-73.34

17. വയനാട്-72.85

18. വടകര-73.36

19. കണ്ണൂര്‍-75.74

20. കാസര്‍ഗോഡ്-74.28

ആകെ വോട്ടര്‍മാര്‍-2,77,49,159

ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)

ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-93,59,093(69.76%)

ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)

ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%)

ഫോട്ടോ : രാത്രി ഏറെ വൈകിയും വോട്ട് ചെയ്യാൻ വരിയിൽ നിൽക്കുന്നവർ. ഗവ ഫിഷറീസ് യു പി സ്കൂൾ ബ്ലാങ്ങാട്. ബൂത്ത്‌ 144

Jan oushadi muthuvatur

Comments are closed.