
ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ നിവേദനം നല്കി. ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും നടക്കുന്നുണ്ട്. പ്രാഭേദമന്യേ നിരവധി പേരാണ് വ്യായാമത്തിനായി ബീച്ചിൽ ദിവസവും എത്തുന്നത്. ഓപ്പൺ ജിം ആരംഭിച്ചാൽ അത് വ്യായാമത്തിനും, ഉല്ലാസത്തിനും എത്തുന്നവർക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ബീച്ച് ലവേഴ്സ് ഭാരവാഹികൾ പറഞ്ഞു. കെ. വി. ഷാനവാസ്, നൗഷാദ് തെക്കുംപുറം, പി. കെ. അഷ്‌റഫ്, പി. പി. ഷൈൻ,പി. പി. കബീർ, സാദിഖ് പാലയൂർ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Comments are closed.