mehandi new

ആൽത്തറ പനന്തറ റോഡിൽ കടന്നൽ ആക്രമണം – വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് കുത്തേറ്റു

fairy tale

പുന്നയൂർക്കുളം : ആൽത്തറ – പനന്തറ റോഡിൽ കടന്നൽ ആക്രമണം. വിദ്യാർത്ഥികൾ, പാലിയേറ്റിവ് പ്രവർത്തകൻ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധിപേർക്ക് കടന്നൽ കുത്തേറ്റു. 

planet fashion

 പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ നസ്രിൻ, ഷഹല, പാലിയേറ്റിവ് പ്രവർത്തകൻ ഹാരിസ് കാരകുളത്തിങ്കൾ, വഴി യാത്രക്കാരായ ഗോകുൽ, വിഷ്ണു എന്നിവരാണ് പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികളായ മറ്റു നാലുപേർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. 

ഇന്ന് തിങ്കളാഴ്ച്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയാണ്  പനന്തറ പാടം എത്തുന്നതിനു തൊട്ട് മുൻപ് കടന്നലുകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചത്. ഇവരെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ എത്തിയവരാണ് നാട്ടുകാരും പാലിയേറ്റിവ് പ്രവർത്തകനും. 

ഹോം കെയർ പരിശോധനക്ക് ശേഷം ആംബുലൻസുമായി തിരിച്ചു വരുന്നതിനിടെയാണ് ഹാരിസിന് കടന്നൽ കുത്തേറ്റേത്. ഇത്തരത്തിലുള്ള സംഭവം ഇവിടെ മുൻപും നടന്നിട്ടുള്ളതിനാൽ കഴിഞ്ഞ ദിവസം നടന്ന  13, 14 വാർഡ് ഗ്രാമ സഭയിൽ സംഭവം ചർച്ചക്ക് വന്നിരുന്നതായും എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.