
വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്.
കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ് ചികിത്സയിലാണ്.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയതായിരുന്നു തോമസും ശെൽവരാജും. കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് തളര്‍ന്നുവീണ ഇരുവരെയും ആക്റ്റ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് മരിച്ചു.
സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയ സെമിത്തേരിയില്‍ നടത്തും.
ഭാര്യ: ഷേര്‍ളി.
മകള്‍ : രേഷ്മ.
മരുമകന്‍ : അഭിജിത്ത് (ബാംഗ്ലൂര്‍)

Comments are closed.