വാഗ്ദാനങ്ങൾ വെള്ളത്തിൽ- വെള്ളക്കെട്ട് ദുരിത ബാധിതർ ദേശീയപാത ഉപരോധിച്ചു

പുന്നയൂർക്കുളം : ജനപ്രതിനിധികളുടെയും അധികൃതരുടെയും നിരന്തര വാഗ്ദാനങ്ങൾ വെള്ളത്തിലാക്കി മന്നലാംകുന്ന് സർവീസ് റോഡിൽ വീണ്ടും വൻ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളക്കെട്ടിൽ പൊറുതമുട്ടിയ നാട്ടുകാർ നാഷണൽ ഹൈവേയുടെ ഇരു വശങ്ങളും ഉപരോധിച്ചു. ദേശീയപാത 66 മന്നലാംകുന്ന് സർവീസ് റോഡ് വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ യോഗം വാർഡ് മെമ്പർ മൂസ ആലത്തയിൽ ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.

യഹിയ മന്നലാംകുന്ന് വിഷയാവിതരണം നടത്തി. സക്കരിയ പൂക്കാട്ട്, അൻഫർ കളത്തിങ്ങൽ, ഷാഫി ചക്കോലയിൽ, അബ്ദുസമദ്, സുബൈർ ഐനിക്കൽ, മൂസാ ആലത്തയിൽ, എം എൽ അബൂബക്കർ, ഹമീദ് കോലായിൽ, ആരിഫ് കാര്യാടൻ, ആർ എസ് ഷകീർ, എം സി ഷകീർ, ജിഷാദ്, ബീരാൻ എന്നിവർ നേതൃത്വം നൽകി. എം കെ അബൂബക്കർ സ്വാഗതവും യൂനുസ് അൽഹദിർ നന്ദിയും പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രദേശവാസികൾ സമരത്തിൽ പങ്കെടുത്തു.


Comments are closed.