ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫിനു മുന്നിൽ ധർണ്ണ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ദീപാ എസ് നായർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ജ്യോതി രാജ് അധ്യക്ഷത വഹിച്ചു.
സി പി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ കെ സുബ്രമഹ്ണ്യൻ, ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീർ, കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം പി.കെ രാജേശ്വരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.റ്റി പ്രവീൺ പ്രസാദ് സ്വാഗതവും ചാവക്കാട് മേഖല കമ്മിറ്റി സെക്രട്ടറി ബക്കർ നന്ദിയും പറഞ്ഞു.
Comments are closed.