mehandi new

നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം – വെൽഫെയർ പാർട്ടി സാഹോദര്യപദയാത്ര നടത്തി

fairy tale

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി. എം. ഹുസൈൻ നയിച്ച  സാഹോദര്യ പദയാത്ര ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായാണ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി ഈ പദയാത്ര സംഘടിപ്പിച്ചത്. കേരളത്തിൽ നിലനിന്നിരുന്ന സാഹോദര്യവും ഐക്യവും പുനസ്ഥാപിക്കാൻ നമ്മൾ ഒന്നാകണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന നായകർ വളർത്തിക്കൊണ്ടുവന്ന മതസൗഹാർദവും സാഹോദര്യവും തല്ലിക്കൊടുത്താൻ വർഗീയ ശക്തികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പദയാത്ര മാമാബസാറിൽ സമാപിച്ചു. 

planet fashion

ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം. കുഞ്ഞിപ്പ,  മണ്ഡലം വൈസ് പ്രസിഡണ്ട് സി. ആർ. ഹനീഫ തുടങ്ങിയവർ സംസാരിച്ചു. മാമാബസാറിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി റഖീബ് തറയിൽ ഉദ്ഘാടനം ചെയ്തു.  ജഫീർ തൈക്കാട്, ഷമീർ തൈക്കാട്, ആർ.വി. റിയാസ് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.