mehandi new

ഇടിമിന്നലിൽ വ്യാപക നാശം

fairy tale

ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.
തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

planet fashion

തെക്കേ പുന്നയൂർ അഞ്ചാം വാർഡിൽ വെള്ളത്തേരി അഹമ്മദിന്റെ വീട്ടിലെ അഞ്ചു ഫാനുകൾ കത്തി നശിച്ചു. മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു. ഇ എൽ സി ബി, ഇൻവെർട്ടർ എന്നിവയും നശിച്ചു. വീടിന്റെ പലഭാഗങ്ങളിലും ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് വീടിനകത്ത് പൊട്ടിത്തെറിയുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു.

ബേബി റോഡ്, ചാവക്കാട് നഗരസഭ ഇരുപത്തിയെട്ടാം വാർഡ്‌, തെക്കേ മദ്രസ്സ, എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് വശം, തിരുവത്ര കോട്ടപ്പുറം എന്നിവിടങ്ങളിലും ഇടി മിന്നൽ നാശം വിതച്ചതായി കെ എസ് ഇ ബി ജീവനക്കാർ അറിയിച്ചു. പല വീടുകളിലെയും ഫാനുകൾക്കാണ് ഇടിമിന്നൽ ഏറ്റിട്ടുള്ളത്. ശ്രീചിത്തിര ഹോസ്പിറ്റൽ ഉൾപ്പെടെ ചിലയിടങ്ങളിൽ മീറ്ററുകൾ കത്തി നശിച്ചുച്ചിട്ടുണ്ട്.

Macare 25 mar

Comments are closed.