mehandi new

തിരുവത്ര പുതിയറയിൽ ശക്തമായ കാറ്റിൽ വ്യാപക നാശം

fairy tale

തിരുവത്ര : ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, ഷെഡുകൾ പറന്നു പോയി, വൈദ്യുതി ലൈനിൽ മരം ഒടിഞ്ഞു വീണു മേഖലയിൽ വൈദ്യുതി നിലച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നരമണിയോടെയാണ് തിരുവത്ര പുതിയറയിലാണ് കാറ്റ് നാശം വിതച്ചത്.

planet fashion

പുതിയറ പള്ളിപറമ്പിൽ പ്രവർത്തിക്കുന്ന ഷാജിയുടെ വിറക് കട കാറ്റിൽ പറന്നു മതിലിൽ തടഞ്ഞു നിന്നു. പിച്ചോതിയിൽ റഷീദ് ന്റെ വീട്ടുവളപ്പിലെ മുളയും തേക്കും ദേശീയപാതയിലേക്ക് ഒടിഞ്ഞു വീണു.
തെങ്ങു കടപുഴകി വീണു. പുതിയറയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾക്ക് ഇരുവശങ്ങളിലായാണ് മരങ്ങൾ മുറിഞ്ഞു വീണത്. പുതിയറ പുന്ന റോഡിൽ വൈദ്യുതി ലൈനിലേക്ക് മരം മുറിഞ്ഞു വീണു. വൈദ്യുതി നിലച്ചു ഗതാഗതം തടസപ്പെട്ടു.

പുതിയറ ലാസിയോ ആമ്പുലൻസ് പ്രവർത്തകരും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി. റോഡിൽ വീണ മരങ്ങൾ വെട്ടി മാറ്റി ദേശീയപാതയിലെ ഗതാഗത തടസ്സം നീക്കി.

Ma care dec ad

Comments are closed.