mehandi new

സ്ത്രീ വിരുദ്ധ പരാമർശം – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

fairy tale

ചാവക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രകടനം നടത്തി.
മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ പ്രീജ ദേവദാസ് അധ്യക്ഷത വഹിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി ബിബിത മോഹൻ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം ലത പുഷ്കരൻ നന്ദിയും പറഞ്ഞു.

planet fashion

ആനന്ദ വല്ലി മാമ്പുഴ, എം ബി രാജ ലക്ഷ്മി, സുനിത അരവിന്ദൻ, രതി ടീച്ചർ, രമണി സുരേന്ദ്രൻ, പ്രസന്ന രണദിവേ, മഞ്ജുഷ സുരേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു, നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്. എന്നായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപം.

Macare 25 mar

Comments are closed.