mehandi new

ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കും – മന്ത്രി പി പ്രസാദ്

fairy tale

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം

planet fashion

പുന്നയൂർക്കുളം : ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കും. ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് ധനസഹായം നൽകും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ വാങ്ങുന്നതതിന് 80 ശതമാനം തുക സർക്കാർ നൽകും.

കൃഷി ക്കൂട്ടങ്ങൾ രൂപീകരിച്ച് മൂല്യവർദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിൽ കൃഷി ചെയ്യുന്ന കർഷകരുടെ രാമച്ച ഉല്പന്നങ്ങൾക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ലഭ്യമായാൽ സംസ്ഥാന സർക്കാരിന്റെ പൊതു ബ്രാന്റായ കേരള ഗ്രോയിൽ ഉൾപ്പെടുത്തും.
രാമച്ച ഉല്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് ഉല്പന്നങ്ങൾ മനോഹരമായി പാക്കിങ്ങ് നടത്താനാവശ്യമായ പരിശീലനം നൽകും. ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങ് സ്ഥാപനത്തിൽ സർക്കാർ സൗജന്യ പരിശീലനം നൽകും. പാക്കിങ്ങിൽ ക്യൂആർ കോഡ് ഏർപ്പെടുത്തി വിപണനം നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് മന്ത്രി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിച്ചു. സന്ദർശനത്തോടനുബന്ധിച്ച് നടന്ന കർഷക സംവാദം മന്ത്രി തൈ നനച്ച് ഉദ്ഘാടനം ചെയ്തു.

എൻ കെ അക്ബർ എംഎൽഎ അധിക്ഷനായി. പ്രിൻസിപ്പിൾ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ വിഷയാവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജലീൽ വീട്ടിപറമ്പിൽ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, വാർഡ് മെമ്പർ കെ എച്ച് ആബിദ്, ചാവക്കാട് കൃഷി അസി. ഡയറക്ടർ എ എൻ മനോജ്, ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, രാമച്ച കർഷക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതവും കൃഷി ഓഫീസർ പി എ നാനു നന്ദിയും പറഞ്ഞു.

കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ. വിധു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ രാമച്ച കൃഷിയും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കർഷക ചർച്ച നടന്നു. പാരമ്പര്യ രാമച്ച കർഷകൻ കടത്തേടത്ത് ഭാസ്കരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.