കടൽ മണൽ ഖനനത്തിനെതിരെ സംയുക്ത മത്സ്യ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ വിജയിപ്പിക്കുക – മുസ്‌ലിം ലീഗ്

ചാവക്കാട് : കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഇല്ലാതാക്കി കടലിന്റെ ആവാസ വ്യവസ്ഥയെ തകർത്ത് മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനം നിർത്തി വെക്കണമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കടൽ മണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ാം തീയതി സംയുക്ത മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന തീരദേശ ഹർത്താലിന് യോഗം പൂർണ്ണ പിന്തുണ നൽകി.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ആർ പി ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം വി ഷക്കീർ, പി വി ഉമ്മർ കുഞ്ഞി, സി അഷറഫ്, കെ കെ ഹംസക്കുട്ടി, സംസ്ഥാന കൗൺസിലർ ആർ ഇസ്മായിൽ, എൻ കെ അബ്ദുൽ വഹാബ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ബി കെ സുബൈർ തങ്ങൾ, പി എം മുജീബ്, എം കുഞ്ഞിമുഹമ്മദ്, ഉസ്മാൻ എടയൂർ, ഫൈസൽ കാണാംള്ളി, ആരിഫ് പാലയൂർ, കെ വി അബ്ദുൽ ഖാദർ, ഷക്കീർ മാസ്റ്റർ, സത്താർ ബോംബെ, ആർ ശാഹു, അലി അകലാട് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.