mehandi new

പലിശപ്പണം ആവശ്യപ്പെട്ട് യുവതിയെ രാത്രിയിൽ കടയിൽ കയറി ആക്രമിച്ചു

fairy tale

planet fashion

ചാവക്കാട് : പലിശപ്പണം ആവശ്യപ്പെട്ട് യുവതിയെ രാത്രിയിൽ കടയിൽ കയറി ആക്രമിക്കുകയും കടയിലെ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഇന്ന് ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ചാവക്കാട് അരിയങ്ങാടിയിൽ പഴയപാലത്തിനു സമീപമുള്ള ആപ്പിൾ പെറ്റ്സ് കടയിലാണ് സംഭവം. വാങ്ങിയ പണത്തിന്റെ പലിശ ചോദിച്ചെത്തിയ യുവാക്കൾ കടയുടമയായ സ്ത്രീയെ അസഭ്യം പറയുകയും പരിക്കേല്പിക്കുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ചാവക്കാട് പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു. തേക്കഞ്ചേരി സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു.

ഈ മാസത്തെ പലിശയിനത്തിൽ നാലായിരം രൂപ നൽകിയിരുന്നെന്നും ആയിരം രൂപയുടെ കുറവിനെ ചൊല്ലിയാണ് അക്രമം നടത്തിയതെന്നും കടയുടമ പറഞ്ഞു.
കൈയ്യിലും തലക്കും പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

Macare 25 mar

Comments are closed.