mehandi new

സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം – പോലീസ്

fairy tale

കൈപ്പമംഗലം : കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് സിനിമാ കഥകളെ വെല്ലുന്ന രീതിയിലുള്ള കാര്യങ്ങൾ. സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം.

planet fashion

ആദ്യം ഒരു മിസ്സ്കോൾ, പിന്നെ മാന്യമായ രീതിയിൽ ക്ഷമാപണം, ആരാണ് നിങ്ങൾ എന്ന് മറുതലക്കൽ നിന്നുള്ള സ്ത്രീശബ്ദത്തിന് മറുപടിയായി ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ അതുമല്ലെങ്കിൽ ദുബായിയിൽ ബിസിനസ്സ് നടത്തുന്ന അവിവാഹിതൻ. ഈ പരിചയപ്പെുത്തലിൽ ഏതൊരു സ്ത്രീ ആകൃഷ്ടയായോ അവരുമായി മാന്യമായ രീതിയിൽ സൗഹൃദം തുടങ്ങുകയായി. പയ്യ പയ്യെ ആ സൗഹൃദം മറ്റൊരു തരത്തിലേക്ക് അവർ വളർത്തിയെടുക്കും. അടുത്ത സ്റ്റെപ്പിൽ പണവും സ്വർണ്ണാഭരണങ്ങളും ആവശ്യപ്പെടുകയായി. ആവശ്യങ്ങൾ പലത്. ഇവരുടെ വാക്ചാരുതിയിൽ അമ്പതല്ല നൂറ് പവൻ കയ്യിൽ നിന്നും പോയാലും സ്ത്രീകൾക്ക് ഇവരെ യാതൊരുവിധ സംശയവും തോന്നുകയില്ല.

വിദ്യാസമ്പന്നകളും അല്ലാത്തവരും ഇവർക്ക് ഒരു പോലെ. സിനിമാ നടിപോലും ഇവരുടെ സാമർത്ഥ്യത്തിന് മുന്നിൽ വീണ് പോയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥയോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പോലീസിന് മനസ്സിലായിട്ടുള്ളത്. പല സ്ത്രീകളും അപമാന ഭാരത്താൽ ഇതൊന്നും പുറത്ത് പറയാൻ പറ്റാതെ ആത്മഹത്യയുടെ വക്കിലാണ്.

ഇവർ വരും ഒരു മിസ്സ് കോളിലൂടെ സകലതും കവർന്നെടുക്കുവാൻ. പോലീസിന് ഒന്നേ പറയുവാനുള്ളു, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.