mehandi new

നിർഭയത്വമുള്ള രാജ്യത്തിനു വേണ്ടി പണിയെടുക്കുക – സുലൈമാൻ അസ്ഹരി

fairy tale

മുതുവട്ടൂർ : എല്ലാ ജനാവിഭാഗത്തിനും പ്രവാചകൻ ഇബ്രാഹിം മാതൃകയാണെന്നും അദ്ദേഹത്തിന്റെ പ്രാർത്ഥന പോലെ നമ്മുടെ രാജ്യവും നിർഭയത്വമുള്ള നാടാകുന്നതിനു വേണ്ടി പണിയെടുക്കണമെന്ന് സുലൈമാൻ അസ്ഹരി ഉത്ബോധിപ്പിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ ബലി പെരുന്നാൾ പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരികൾ എല്ലാം നശിച്ചതായാണ് ചരിത്രം, നമ്രൂദും ഫറോവയും ഉൾപ്പെടെയുള്ള ഞാൻ ദൈവം എന്ന് പറഞ്ഞു നടന്ന അഹങ്കാരികളുടെ നാശം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു.  തുടർന്ന് ബലി കർമ്മം നിർവഹിച്ചു. 

planet fashion

നാടെങ്ങും ബലി പെരുന്നാൾ ആഘോഷങ്ങൾ തുടങ്ങി. മണത്തല ജുമാസ്ജിദിൽ ഖത്തീബ് ഇബ്രാഹിം ബാദുഷ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. വ്യാഴാഴ്ച്ച അസർ ഉച്ചതിരിഞ്ഞാൽ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപ്തിയാകും. 

Ma care dec ad

Comments are closed.