mehandi new

ചാവക്കാട് കോടതി അങ്കണത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

fairy tale

ചാവക്കാട്:  ചാവക്കാട്  താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു.  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. രക്ത ദാന ഫോറം രൂപീകരണവും ജീവിത ശൈലീ രോഗങ്ങൾ നിർണയിക്കുന്നതിനാവശ്യമായ രക്ത പരിശേധനകൾ ഉൾപ്പെടെ  സൗജന്യ ഹെൽത്ത് ചെക്കപ്പും നടന്നു.  

planet fashion

സബ് ജഡ്ജ് വി. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിഫ് ഡോ. അശ്വതി അശോക്, മജിസ്ട്രേറ്റ് ശാരിക പി. സത്യൻ, കാസ്ക പ്രസിഡന്റ് അഡ്വ. സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർ സിജു മുട്ടത്ത്, സബ് കോർട്ട് ശിരസ്തദാർ ശ്രീജ, മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് എം. ആർ. സുജ, മുൻസിഫ് കോർട്ട് സൂപ്രണ്ട് മണികണ്ഠൻ,  

അഡ്വ. സുജിത് അയിനിപ്പുള്ളി, സുകുമാരൻ ആലക്കൽ എന്നിവർ സംസാരിച്ചു. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി. നായർ, സ്വാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻ. പി. അബൂബക്കർ,bമോസസ് ലാബ് ചെയർമാൻ സുഭാഷ് വടക്കൻ എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.