ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സിന്ധു പി.വി സ്വാഗതം ആശംസിച്ചു. മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ ഷാനവാസ് കെ.വി, ഫൈസൽ കാനാമ്പുള്ളി, രമ്യ ബിനിഷ് എന്നിവർ ആശംസകൾ പറഞ്ഞു. നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന കൃഷ്ണൻ യോഗയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. നഗരസഭ കൗൺസിലർ പ്രമീള എം.ബി നന്ദി പറഞ്ഞു. നഗരസഭാ വനിതാ യോഗ ക്ലബ് അംഗങ്ങൾ, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
![Ma care dec ad](https://chavakkadonline.com/wp/wp-content/uploads/2024/12/macare-ad-new-.jpg)
Comments are closed.