mehandi new

അതിമാരക ലഹരി മരുന്നുമായി യുവതി വടക്കേകാട് പോലീസിന്റെ പിടിയിൽ

fairy tale

പുന്നയൂർക്കുളം : അതിമാരക ലഹരി മരുന്നായ എം ഡി എം എ യുമായി  യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം  കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം ഡി എം എ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കാട് എസ് എച്ച് ഒ സതീഷ് കെ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 1.5 ഗ്രാംഎം ഡി എം എയുമായി ഇവർ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്കോഡ് അംഗങ്ങളായ പോലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ.പി, സാബു പി എസ്, സുധീർ പി എ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി, റോഷ്നി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Macare 25 mar

Comments are closed.