mehandi new

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

fairy tale

for more details click here

planet fashion

ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ചാവക്കാട് മച്ചിങ്ങൽ യോഗേഷ് (20), ഗുരുവായൂർ ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ ഫിജാസ് ( 35) എന്നിവർ ചികിത്സയിൽ.

ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും
ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്ന അനുപമിനെ പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അനുപമിന്റെ മരണം.

Macare 25 mar

Comments are closed.