mehandi banner desktop
Chavakkad online

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പൊതുസമ്മേളനം ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു

Ft

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു.

Jan oushadi

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.ഐ ലാസർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ വി കെ സുജിത്ത്, മൊയ്‌ദീൻഷാ പള്ളത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ അരവിന്ദൻ പല്ലത്ത്‌, ശശി വാറണാട്ട് എന്നിവർ പ്രസംഗിച്ചു.

Comments are closed.