Header

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സ്വീകരണം നൽകി. രക്തസാക്ഷി പുന്ന നൗഷാദിന്റെ ഛായചിത്രം നൗഷാദിന്റെ മക്കളായ അമൻ സിയാനും, ദിക്റ നെഹ്‌റിനും ചേർന്ന് ജാഥ ക്യാപ്റ്റന്മാർക്ക് കൈമാറി.

24, 25, 26, 27 തിയതികളിലായി തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായാണ് ഛായ ചിത്ര ജാഥ സംഘടിപ്പിച്ചത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് പ്രസംഗിച്ചു.

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ഡിസിസി സെക്രട്ടറി പി. യതീന്ദ്രദാസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ പി.വി ബദറുദ്ധീൻ, അരവിന്ദൻ പല്ലത്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ മൊയ്‌ദീൻഷാ പള്ളത്ത്, സി. എസ് സൂരജ്, കെ. ബി വിജു, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ കെ. വി ഷാനവാസ്, സി. മുസ്താക്കലി, മുനാഷ് എം. പി, പി രാജൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ഷാരുഖാൻ, രഞ്ജിത്ത് പാലിയത്ത്, ഫദിൻ രാജ്, അലി അകലാട്, നിയോജകമണ്ഡലം ഭാരവാഹികളായ തബ്ഷീർ മഴുവഞ്ചേരി, സജീവ് വടക്കേക്കാട്, ഗോകുൽ കൃഷ്ണ, സലീഷ് എങ്ങണ്ടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : രക്ത സാക്ഷി പുന്ന നൗഷാദിന്റെ ഛായ ചിത്രം മക്കൾ ജാഥ ക്യാപ്റ്റന്മാർക്ക് കൈമാറുന്നു

thahani steels

Comments are closed.