mehandi banner desktop
Chavakkad online

ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും

Ft

ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ യു ഡി എഫ് പാർലമെന്ററി ലീഡർ കെ വി സത്താർ പറഞ്ഞു. നിലവിൽ കൗൺസിലിൽ കേരളകോൺഗ്രസ്സിന്റെ പ്രതിനിധി ഉണ്ടായിട്ടും അവരുടെ നേതാക്കളെ പരിപാടിയിലെ നോട്ടീസിൽ നിന്നും ഒഴിവാക്കിയതിലും പ്രതിപക്ഷ കൗൺസിലർന്മാരെ പരിഗണിക്കാത്ത ഏകാധിപത്യ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുമാണ് യു ഡി എഫ് കൗൺസിലർന്മാർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നത്.

Jan oushadi

ദേവസ്വം, പട്ടികജാതി, പട്ടിക വർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിടം 27 ന് ശനിയാഴ്ച വൈകുനേരം ഏഴുമണിക്ക് ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ, മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ, നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Comments are closed.