
ഗുരുവായൂർ : ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും, തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ. രജ്ജിത്ത് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. എസ് സൂരജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ വിഷായാവതരണം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, നേതാക്കളായ ബാലൻ വാറണാട്ട്, വി കെ സുജിത്, ഷൈലജ ദേവൻ, ശശി വാറണാട്ട്, വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, പ്രതീഷ് ഒടാട്ട്, എ കെ. ഷൈമിൽ, രഞ്ജിത്ത് പാലിയത്ത്, രാജലക്ഷ്മി, പി. കൃഷ്ണദാസ്, മനീഷ് നീലിമന എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നേതക്കളായ ഡിപിൻ ചാമുണ്ഡേശ്വരി, പി.ആർ പ്രകാശൻ, വിപിൻ വാലങ്കര, അൻസാർ പി.എ, ജെസ്റ്റോ സ്റ്റാൻലി, രാകേഷ് .വി. എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Comments are closed.