യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്

വടക്കേകാട് : അത്യാധുനിക സജീകരണത്തോടെ വടക്കേകാട് പഞ്ചായത്തിലെ മൂന്നാംകല്ലിൽ നിർമാണം പൂർത്തീകരിച്ച സെവൻസ് ഫുട്ബോൾ ടർഫ് മൈതാനം തൃശൂർ എംപി ടി എൻ
പ്രതാപൻ, ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു.

വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് ഫസലുൽ അലി അധ്യക്ഷത വഹിച്ചു. വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ
അമൃത രംഗൻ മുഖ്യ അതിഥി ആയി. വടക്കേകാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നബീൽ എൻ എം കെ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാബശിവൻ, പത്താം വാർഡ് മെമ്പർ ഷിജില, പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുറഷീദ്, എച് എസ് എസ് തിരുവളയന്നൂർ ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകൻ അബ്ദുൽ മജീദ് എന്നിവർ ആശംസകൾ അറിയിച്ചു.
സ്പോർട്സ് പാർക്ക് ഡയറക്ടർമാരായ അനസ് പെരുമ്പറമ്പത് സ്വാഗതവും
ഫൈസൽ മാസി നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ സെവൻസ് ടൂർണമെന്റിൽ ഓൽഫിറ്റ് അക്കാദമി, ക്രൈസ്ട് കോളേജ് ഇരിങ്ങാലക്കുട എന്നിവർ വിജയികളായി

Comments are closed.