mehandi new

മന്ത്രി ജലീലിന്റെ രാജി : പി കെ ഫിറോസിന് അഭിവാദ്യം അർപ്പിച്ചു യൂത്ത് ലീഗ് പ്രകടനം നടത്തി

fairy tale

കടപ്പുറം : ജലീൽ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനായെന്ന് യൂത്ത് ലീഗ്.

planet fashion

ബന്ധു വിവാദം മുതൽ ജലീൽ നടത്തിയ അഴിമതികൾ പുറത്തു കൊണ്ടു വന്ന യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി കെ ഫിറോസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടിയിൽ പ്രകടനം നടത്തി.

അഞ്ചങ്ങാടി ഓഫിസ് പരിസരത്ത് നടന്ന യോഗം മുസ്ലീം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പി.എം മുജീബ് ഉദ്ഘാടനം ചെയ്തു

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യോഗത്തിൽമുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.എം മനാഫ്, യൂത്ത് ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പി.എ അഷ്‌കർഅലി, ട്രഷറർ പി.കെ അലി എന്നിവർ സംസാരിച്ചു.

പ്രകടനത്തിന് യൂത്ത് ലീഗ് നേതാക്കളായ അൻവർ അസീസ്, പി.ടി അഫ്സൽ, ഷമീർ പുതിയങ്ങാടി, മുഹമ്മദ് സഈദ്, അസ്ഹർ പുളിക്കൽ, ആദിൽ തങ്ങൾ, വി ഷാഹിർ, ഷെഹീർ റമളാൻ എന്നിവർ നേതൃത്വം നൽകി

Macare health second

Comments are closed.