Select Page

Month: January 2018

കലിയടങ്ങാത്ത ഗാന്ധി ഘാതകർ – ഡിവൈഎഫ്ഐ പരേഡ് സംഘടിപ്പിച്ചു

ഗുരുവായൂർ : “കലി അടങ്ങാത്ത ഗാന്ധി ഘാതകർ” എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ  ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. മുതുവട്ടൂർ സി  കെ കുമാരൻ സ്മാരക മന്ദിരം പരിസരത്ത് നിന്ന് ആരംഭിച്ച യുവജന പരേഡ് പടിഞ്ഞാറെ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന ഗാന്ധി അനുസ്മരണം  ഡിവൈഎഫ്ഐ  കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കമ്മിറ്റി ട്രഷറർ കെ എൽ മഹേഷ് , കമ്മിറ്റി അംഗങ്ങളായ ടി ജി രഹന , ശ്രീജ സുഭാഷ്, എസ്എഫ്ഐ   ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹസ്സൻ മുബാറക് എന്നിവർ സംസാരിച്ചു. എറിൻ ആൻറണി , എം എം സുമേഷ് , എം.ജി കിരൺ, പി കെമുഹമ്മദ് നസീർ എന്നിവർ യുവജന പരേഡിന് നേതൃത്വം...

Read More

മണത്തല നേര്‍ച്ച – റെക്കോഡ്‌ വേഗത്തില്‍ നഗര വീഥികള്‍ ശുചീകരിച്ച് ചെയര്‍മാനും സംഘവും

ചാവക്കാട് : മണത്തല നേര്‍ച്ചയെ തുടര്‍ന്ന് ചപ്പുചവറുകള്‍ നിറഞ്ഞു കിടന്ന റോഡും പരിസരവും ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ കൌണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് റെക്കോഡ്‌ വേഗത്തില്‍ ശുചീകരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മണത്തല നേര്ച്ചക്ക് സമാപനമായത്. രാവിലെ ഏഴുമണിയോടെ തന്നെ ചെയര്‍മാനും സംഘവും കര്‍മ്മനിരതരായി രംഗത്തെത്തി. പത്തുമണിയോടെ മണത്തലയും നഗരവും പരിസങ്ങളിലും ശുചീകരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരംസമിതി എം.ബി. രാജലക്ഷ്മി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സഫൂറ ബക്കര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.സി.ആനന്ദന്‍, കൗണ്‍സിലര്‍മാരായ സുരേഷ് ബാബു, ബാബുരാജ്, വിശ്വംഭരന്‍, അഡ്വ.ഹസീന, ബുഷറ ലത്തീഫ്, മഞ്ജു കൃഷ്ണന്‍, സലീം പനന്തറയില്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍തോമസ്.വി, സത്യന്‍, ജെ.എച്ച്.ഐ മാരായ ശിവപ്രസാദ്, പ്രകാശന്‍, റിജേഷ് എന്നിവരും നഗരസഭ കണ്ടിജന്റ് വിഭാഗം തൊഴിലാളികളും കുടുംബശ്രീ, പ്രഭാതശ്രീ ജീവനക്കാരും...

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍ : മൊബൈല്‍ഫോണും വസ്ത്രങ്ങളും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലശരി പൂച്ചകുന്ന് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദ് താഹിറിനെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ. ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 15 വയസ് കാരിയായ കുട്ടിയെ ഒരു വര്‍ഷത്തിലധികമായി പ്രതി പീഡിപ്പിച്ച് വരികയായിരുന്നു. യുവാവുമൊത്തുള്ള ഫോട്ടോകാണിച്ച് കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളവില്‍ കഴിയുകയായിരുന്ന പ്രതി വിദേശത്തേക്ക് പോകുന്നതിനായി കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. എ.എസ്.ഐ സി.ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി.ലിജോ, കെ.എച്ച്.ഷമീര്‍, ആര്‍.സി.ഉണ്ണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍...

Read More

ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പിസ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്രിസ്മസ് കാര്‍ണിവെലില്‍ നിന്നുള്ള ലാഭവിഹിതവും കുട്ടികള്‍ സ്വരൂപിച്ച കാരുണ്യ നിധിയുമാണ് പ്രായാധിക്യത്തിന്റെ അവശതയില്‍ കിടപ്പിലായ മാധവിയമ്മക്ക് കൈമാറിയത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശേരി, പി.ടി.എ പ്രസിഡന്റ് എന്‍.പി സുബൈര്‍, എസ്.എസ്.ജി കണ്‍വീനര്‍ കെ.ടി.സഹദേവന്‍ എന്നിവരുടെ സാന്നിദ്യത്തില്‍ പ്രധാനധ്യാപകന്‍ സി.എഫ് റോബിനും മറ്റു അധ്യാപകരരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സഹായധനം...

Read More

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ചാവക്കാട്:  230-ാമത് മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. തിങ്കളാഴ്ച രാവിലെ തെക്കഞ്ചേരിയില്‍ നിന്നാരംഭിച്ച രിഫായ് കമ്മറ്റിയുടെ താബൂത്ത് കാഴ്ച ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ  രാജോചിത ബഹുമതികളോടെ നടന്ന ഖബറടക്കയാത്രയുടെ സ്മരണ പുതുക്കുന്ന താബുത്ത് കാഴ്ചയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മുട്ടുംവിളി, അറവനമുട്ട്, ബാന്‍ഡ്‌മേളം തുടങ്ങിയവയുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ എത്തിയ താബൂത്ത് കാഴ്ച ഉച്ചക്ക് 12ന് പള്ളിയങ്കണത്തിലെത്തി. 15 മിനിറ്റിന് ശേഷം കൊടികയറ്റ കാഴ്ചകളെത്തി. ചാവക്കാട്, സിദ്ധിഖ് പള്ളി,തിരുവത്ര ബദര്‍പള്ളി എന്നിവിടങ്ങളില്‍ നിന്നും ആനപ്പുറത്ത് കൊണ്ടുവന്ന കൊടികള്‍ താണിയിലും മറ്റും കയറ്റിയതോടെ  കൊടികയറ്റകാഴ്ചക്ക് സമാപനമായി. തുടര്‍ന്ന് പള്ളിയങ്കണത്തിലെ താണി മരങ്ങളില്‍ ഹൈന്ദവകുടുംബാംഗങ്ങള്‍ പാലും മുട്ടയും സമര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. വിശ്വാസികള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന ചന്ദനകുടങ്ങളിലെ ചക്കരവെള്ളം വിതരണവും അന്നദാനവും ഉണ്ടായി. ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ബീച്ച്,തിരുവത്ര ബദര്‍പള്ളി  എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച് നാട്ടുകാഴ്ചകള്‍ ആറുമണിയോടെ പള്ളിക്ക് അഭിമുഖമായി  നിന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് മണത്തല ഹുറികേന്‍സ്,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2018
S M T W T F S
« Dec   Feb »
 123456
78910111213
14151617181920
21222324252627
28293031