Select Page

Month: June 2019

വാഹനാപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പള്ളിത്താഴം അണ്ടത്തോട് പിലാക്കൽ സലീമിന്റെ മകൻ അനസ് (18) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് ചൊവ്വാഴ്ച രാത്രിയിൽ ഒരുമനയൂര്‍ മൂന്നാംകല്ലിന് വടക്കുഭാഗത്ത് വെച്ച് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അനസ് ചികിത്സയിലായിരുന്നു. സഹോദരിയുടെ ഭർത്താവിനോടൊപ്പം ബൈക്കിൽ പോവുമ്പോൾ മറ്റൊരു വാഹനം ഇടിച്ചിടുകയും രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അനസിന്റെ വലതു കാലിനു മുകളിലൂടെ കയറിയിറങ്ങിയ വാഹനം നിർത്താതെ പോയി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അനസിനെ...

Read More

വള്ളം തിരയിൽപ്പെട്ട് മറിഞ്ഞു തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് കടലിൽ മത്സ്യ ബന്ധനത്തിന് വള്ളം ഇറക്കുന്ന നേരം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതരമായി പരിക്ക് പറ്റി. തളിക്കുളം സ്വദേശി കറുപ്പം വീട്ടിൽ അലി അഹമ്മദ് (51 വയസ്സ്) നാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചക്കര നജീബിന്റെ ഉടമസ്ഥതയിലുള്ള ‘മുന്നണി ” വള്ളമാണ് അപകടത്തിൽ പെട്ടത്. ചാവക്കാട് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദിനെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക് കൊണ്ടു പോയി. അപകടത്തിൽ മൂന്ന്പല്ലുകൾ നഷ്ടപ്പെടുകയും, മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്ത അഹമ്മദിനെ അടിയന്തിര ശസ്ത്രക്രിയക്ക്...

Read More

മോഹനൻസ്മൃതികളിൽ നാടൊത്തുകൂടി

തിരുവത്ര : പ്രശസ്ത സിനിമാ സംവിധായകൻ കെ ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ” കെ ആർ മോഹനൻസ്മൃതി ” സംഘടിപ്പിച്ചു. ജന്മനാട്ടിൽ നടന്ന അന്സുസ്മരണ യോഗം പ്രശസ്ത സിനിമാനടൻ വി കെ ശ്രീരാമൻ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ കെ. അക്ബർ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് റഫീക് അഹമ്മദ്, എം കൃഷ്ണദാസ്, കെ.എ മോഹൻ ദാസ്, സി.കെ. വേണു, പുതുമടം ജയരാജൻ എന്നിവർ സംസാരിച്ചു. എം ആർ രാധാകൃഷ്ണൻ സ്വാഗതവും, കെ.എച്ച് സലാം നന്ദിയും...

Read More

കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കുട്: കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കടപ്പുറം – മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗുരുവായൂർ എം എൽ എ കെ.വി അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് പ്രോജക്ട ഓഫീസർ അഞ്ജലി, ഷീജ പ്രശാന്ത്, സി.ബി വിശ്വനാഥൻ, മണികണ്ഠൻ, ലീല ശേഖരൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.എം ഹനീഫ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. എം എസ് സി സ്റ്റാറ്റിക്സിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയെ ചടങ്ങിൽ...

Read More

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിക്കും. ദുരന്തനിവാരണം, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജൂബിലി മിഷനിലെ ഡോക്ടർമാർ, ജില്ല ദുരന്ത നിവാരണ സേന, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പരിശീലകരായി ഉണ്ടാകും. നഗരസഭയിലെ 26 സ്കൂളുകളിൽ നിന്നും 5 വീതം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകൾ നൽകും. നഗരസഭ ദുരന്തനിവാരണ സബ് കമ്മറ്റി ചെയർമാൻ ആന്റോ തോമസ്, നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസ്, എ പി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30