ചാവക്കാട് : ചാവക്കാട് നടന്ന തൃശൂർ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ അഖിൽ കൊടുങ്ങല്ലൂർ ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻ പട്ടം നേടി മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു.

ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡൻറ് എ.സി. ഷഹീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. റഫീഖ്, ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു, ഭാരവാഹികളായ വി. പി. ഷിഹാസ്, ടി .എ്‌സ് ഗഫാർ എന്നിവർ സംസാരിച്ചു.

ക്ലാസിക് വിഭാഗത്തിൽ ഫാസിൽ ചാവക്കാട്സ,  ബ്ജൂനിയർ വിഭാഗത്തിൽ അഞ്ചൽ, ജൂനിയർ വിഭാഗത്തിൽ റിയാസ് അഫയൻസ്, മോസ്റ്റ്‌ മസ്കുലാർ വിഭാഗത്തിൽ സുൽഫിക്കർ എന്നിവർ ടൈറ്റിൽ വിന്നേഴ്‌സായി.
ട്രപ്പിൾ എച്ച് ഫിറ്റ്നസ് സെന്റർ ഓവറോൾ ചാംപ്യന്മാരായി. തുടർച്ചയായി ആറാം തവണയും തൃശൂർ ജില്ലയിലെ ഏറ്റവും നല്ല ജിം എന്ന അംഗീകാരം ട്രിപ്പിൾ എച്ച് ഫിറ്റ്നസ് സെന്ററിന് ലഭിച്ചു.