കടപ്പുറം: കടപ്പുറം ഗവണ്‍മെന്റ്‌ വി.എച്ച്‌.എസ്‌.ഇ സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണിറ്റും, തൃത്തല്ലുർ കമല നെഹ്‌റു എന്‍.എസ്‌.എസ്‌ യൂണിറ്റുമായി സഹകരിച്ച്‌ കടപ്പുറം പഞ്ചായത്തിലെ 9—ാം വാർഡിനെ സമ്പൂർണ്ണ രക്ത സാക്ഷരത ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടുള്ള രക്ത ഗ്രൂപ്പ്‌ നിർണ്ണയ ക്യാമ്പ്‌ കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം.മുജീബ്‌ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്‍ വി.എം.മനാഫ്‌ അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ പി.എ.അഷ്‌ക്കർഅലി, 10—ാം വാർഡ്‌ മെമ്പർ ശ്രീബ രതീഷ്‌, അസ്‌ലം മാസ്‌റ്റർ, പ്രിയ ടീച്ചർ, പി.എസ്‌.അബൂബക്കർ, സി.എം.ഇസ്‌ഹാക്ക്‌, കെ.എ.സമദ്‌, പി.എസ്‌.ഷമീർ, പി.കെ.കബീർ, പി.എച്ച്‌.അഷ്‌ക്കർ, പി.കെ.നസീർ, കെ.വി.മണികണ്‌ഠന്‍ എന്നിവർ സംസാരിച്ചു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസർ ശ്രീകല ടീച്ചർ സ്വാഗതവും കെ.എ.അഫ്‌സർ നന്ദിയും പറഞ്ഞു.