ചാവക്കാട് :  പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളെ അനുസ്മരിപ്പിക്കുന്ന പ്ലോട്ട് ചിത്രീകരിച്ച കാവടി ജനശ്രദ്ധയാകർഷിച്ചു.  തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിൽ സാഗരിഗ സാംസ്കരിക വേദി അത്തിർത്തിയുടെ നേതൃത്വത്തിലുള്ള എഴുന്നെള്ളിപ്പിലാണ് വ്യത്യസ്ഥമായ സന്ദേശം നൽകുന്ന കാവടി ആടിയത്. 
സനീഷ് അയിനിപ്പുള്ളിയുടെ സൗപർണിക പേരകം കൊണ്ടുവന്ന  കലാരൂപങ്ങളുടെ കൂടെയാണ് ഈ കാവടിയും  എത്തിയത്.  സാഗരിക ഭാരവാഹികളായ ശ്രീനിഷ് വി എസ്, സുബാഷ് വി ഡി, വിനു വി സി, മോനിഷ്‌, മോജിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂരം എഴുന്നെള്ളിച്ചത്.