ചാവക്കാട് : പശ്ചിമ ബംഗാളിലെ ഇസ്‌ലാപൂരിൽ രണ്ടു വിദ്യാർത്ഥികളെ പോലീസ് വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ചാവക്കാട് ഏരിയാകമ്മിറ്റി പ്രകടനം നടത്തി.

ഹോച്ചിമിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ഏരിയാ പ്രസിഡണ്ട്‌ സൂരജ് എം എസ്, ഏരിയാ സെക്രട്ടറി ജാബിർ കെ യു, ജില്ലാ വൈസ്. പ്രസിഡണ്ട്‌ ഹസ്സൻ മുബാറക്ക്, ഏരിയാ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ റിനൂസ എന്നിവർ സംസാരിച്ചു.

G