mehandi new

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

fairy tale

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്.

രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്.

സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും കോവിഡ് സ്ഥിരീകരിച്ചവരിലുണ്ട്

നേരത്തെ സത്രത്തിൽ താമസിക്കുന്ന പതിനഞ്ചോളം ക്യാമ്പ് പോലീസുകാർക്ക് കോവിഡ് ഉണ്ടായിരുന്നു. ഒരാഴ്ച സത്രം അടച്ചിടുകയും ചെയ്തിരുന്നു.

ടെമ്പിൾ പോലീസ് സ്റ്റേഷനിൽ അഞ്ചിൽ കുറഞ്ഞ പോലീസുകാർ മാത്രമേ ഇപ്പോൾ ഡ്യൂട്ടിയിലുള്ളൂ.

Royal footwear

Comments are closed.