mehandi banner desktop
Monthly Archives

April 2017

കാര്യാടത്ത് ഹംസ(75

ചാവക്കാട് : മണത്തല പള്ളിക്ക് സമീപം താമസിക്കുന്ന കാര്യാടത്ത് ഹംസ(75) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍ : നസീമ, നിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുൾ റഹീം, റാസിക്ക്.

അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു

അണ്ടത്തോട്: അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു. അണ്ടത്തോട് മണ്ണായിക്കൽ സൈനുവിൻറെ ഭാര്യ സാഹിറയാണ് അർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർ.സി.സിയിലും മറ്റുമായി ചിക്തസയിൽ കഴിയുന്നത്. ഒരു…

‘സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ വാഹന പ്രചരണ ജാഥ സമാപിച്ചു

ചാവക്കാട്: 'സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ' എന്ന പ്രമേയമുയർത്തി നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം…

സുലൈമാനും ദാസനുമൊപ്പം പ്രവാസ ഓര്‍മ്മകളുമായി എം എല്‍ എ

ചാവക്കാട്: പ്രവാസ കാലം അയവിറക്കി ആ പഴയ സുഹൃത്തുക്കൾ വീണ്ടും ഒത്തുകൂടി. പ്രവാസജീവിത കാലത്ത് മൂന്ന് പതിറ്റാണ്ടോളം നാട്ടിലെത്താതിരുന്ന ദാസനും സുലൈമാനും തിരിച്ച് വരവ് അനിവാര്യമായതോടെയാണ് നാട്ടിലെത്തിയത്. 'കരയും കരക്കെട്ടു'മില്ലാതെ,…

നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ

ഗുരുവായൂര്‍ : നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് മഹല്ല് ഭാവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട്  4ന് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌ക്കാരത്തിന് നേതൃത്വം…

എംഎം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം

ചാവക്കാട് : എം എം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മറ്റി ചാവകാട് സെന്ററിൽ പ്രകടനം നടത്തി.   യൂത്ത് ലീഗ് നേതാക്കളയ ലതീഫ് പാലയൂർ, ഷെജീർ പുന്ന, റിയാസ് തെക്കൻ ചേരി, ഷാഫി ചീനിചുവട്, ഷാഹുൽബ്ലാങ്ങാട്,…

നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം കനോലി കനാലിലേക്ക്

ചാവക്കാട്: നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കനോലി കനാലിലേക്ക്. നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യം പിൻഭാഗത്തെ അഴുക്ക് ചാലിലൂടെ റോഡരികിലെ കാനയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.…

ഗുരുവായൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതിയ്ക്ക് തുടക്കമായി

ഗുരുവായൂര്‍ : നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള പരിപാലനപദ്ധതിയായ വയോമിത്രത്തിന്റെ  ഉദ്ഘാടനം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷയായി. നഗരസഭയുടെ പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്…

അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം -10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടു

ഗുരുവായൂര്‍ : അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടു. പി.എസ്.സി.മുന്‍ മെമ്പറും എന്‍സി.പി ജില്ലപ്രസിഡന്റുമായ എ.വി. വല്ലഭന്റെ മമ്മിയൂരില്‍ വാടകക്ക് താമസിക്കുന്ന കൃപ നിവാസിലാണ്  മോഷണം നടന്നത്. വല്ലഭനും…

ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയില്‍ മണത്തല ബേബി റോഡിന് സമീപം ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശികളായ കുറുമ്പൂര്‍ വിഷ്ണു (21), ശരത് (21), രഞ്ജിത്ത് (24)…