mehandi new
Monthly Archives

February 2018

ചരമം – കല്ല്യാണി പുന്ന

ചാവക്കാട് : പുന്ന മത്രംക്കോട്ട് പരേതനായ പറങ്ങു ഭാര്യ കല്ല്യാണി (92) അന്തരിച്ചു. മക്കൾ : ശാന്ത, ഗംഗാധരൻ, രമണി: മരുമകൻ ഗംഗാധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

പാലയൂര്‍ കണ്‍വന്‍ഷൻ: പതാക, ദീപശിഖാ പ്രയാണങ്ങള്‍ വെള്ളിയാഴ്ച്ച

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന പാലയൂര്‍ കണ്‍വന്‍ഷൻറെ ഭാഗമായ പതാക, ദീപശിഖ പ്രയാണങ്ങള്‍ വെള്ളിയാഴ്ച്ച എത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തില്‍അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതാക, ദീപശിഖാ…

ചാവക്കാട് നഗരസഭയിൽ 24.48 കോടിയുടെ വികസന പദ്ധതി

ചാവക്കാട്: നഗരസഭയിൽ  24.48 കോടിയുടെ വികസന പദ്ധതി. ചാവക്കാട് നഗരസഭയിൽ ചേർന്ന വികസന സെമിനാറിലാണ് 2018-19 വർഷത്തേക്കുള്ള  കരട് പദ്ധതി പ്രഖ്യാപിച്ചത്. വികസന ഫണ്ടിൽ നിന്ന് സാധാരണ വിഹിതമായി 4.71 കോടി പട്ടിക ജാതി വികസനത്തിന് 34.99 ലക്ഷം…

ചരമം – നഫീസ തിരുവത്ര

ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്കു സമീപം പാണ്ടികശാല പറമ്പിൽ (തേച്ചൻ) പക്കറിന്റെ ഭാര്യയും തറമ്മതക്കയിൽ പരേതനായ ഹുസൈനിന്റെ മകളുമായ നഫീസ(52) നിര്യാതയായി. കബറടക്കം ബുധനാഴ്ച പുതിയറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ : നൗഫൽ (ദുബായ്) ,…

ബാലികയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്രയില്‍ പത്തുവയസുകാരിയെ അയല്‍ വീട്ടുകാര്‍ ചൂടൂവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തില്‍ ദമ്പതിമാരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത്(31)…

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും യാത്രയയപ്പും

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും അധ്യാപിക സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റിനുള്ള യാത്രയയപ്പും മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍…

സഫീര്‍ കൊലപാതകം – യൂത്ത് ലീഗ് പ്രതിഷേധിച്ചു

ചാവക്കാട് : മണ്ണാർക്കാട് എം എസ് എഫ്  പ്രവർത്തകന്‍ സഫീറിനെ  കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌  മുസ്ലിംയൂത്ത്‌ ലീഗ്‌ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു റിയാസ്…

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ഗുരുവായൂർ: നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 7,50,000 രൂപ ചിലവഴിച്ച് 25 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി ലാപ്ടോപ്പിന്റെ വിതണോദ്ഘാടനം നിർവ്വഹിച്ചു.…

യൂത്ത് പാർലമെൻറ് വേനൽ കളരി

ചാവക്കാട് : നെഹ്‌റു യുവകേന്ദ്രയുടെയും സിഗാഡ് ഗൈഡൻസ് സെൻററിൻറേയും നേതൃത്വത്തിൽ നെയ്‌ബർ ഹുഡ് യുത്ത് പാർലമെൻറ് - വേനൽ കളരി 2018 സംഘടിപ്പിച്ചു. സംസ്ഥാന ന്യൂന പക്ഷ കമീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ടി.എസ്.നിസാമുദ്ദീൻ…

‘സ്‌നേഹ വീട്’ രക്ഷാകര്‍തൃ സംഗമം

ചാവക്കാട്: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സെട്രല്‍ കൗണ്‍സിലും ബ്ലാങ്ങാട് കാട്ടില്‍ നൂറുല്‍ ഇസ്‌ലാം സെക്കൻഡറി മദ്രസ കമ്മിറ്റിയുംസംഘിപ്പിച്ച 'സ്‌നേഹ വീട്' രക്ഷാകര്‍തൃ സംഗമം മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി ഉദ്ഘാടനം…